കോഴിക്കോട് മേഖല സെവൻസ്; റോയൽ ട്രാവൽസ് മികച്ച ടീം,ആസിഫ് മികച്ച താരം

Newsroom

കഴിഞ്ഞ സെവൻസ് സീസണിലെ കോഴിക്കോട് ജില്ലയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റോയൽ ട്രാവൽസ് കോഴിക്കോട് എഫ് സിയെ കഴിഞ്ഞ സീസണിൽ മികച്ച ടീമായും ജവഹർ മാവൂരിന്റെ താരം ആസിഫിനെ മികച്ച കളിക്കാരനായും തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിൽ 11 കിരീടങ്ങൾ ഉയർത്തി സീസണിൽ ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയ ടീമായി റോയൽ ട്രാവൽസ് മാറിയിരുന്നു.

റോയൽ ട്രാവൽസിന്റെ വിദേശ താരം അഡബയോർ കഴിഞ്ഞ‌ സീസണിലെ മികച്ച വിദേശ താരമായി തിരഞ്ഞെടുക്കപ്പെട്ടു. റോയൽ ട്രാവൽസിന്റെ തന്നെ ഗോൾകീപ്പർ ആയ അൻഷിദ് ഖാൻ മികച്ച ഗോൾകീപ്പറും ആയി. കെ ആർ എസ് കോഴിക്കോടിന്റെ ഡിഫൻഡർ റിയാസ് ബെസ്റ്റ് ഡിഫൻഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ സീസണിൽ ഫിറ്റ് വെൽ കോഴിക്കോടിനായി കളിച്ച അമീൻ പ്രോമിസിംഗ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായി. കൊടുവള്ളി കോയപ്പ ടൂർണമെന്റ് മികച്ച ടൂർണമെന്റായും തിരഞ്ഞെടുക്കപ്പെട്ടു.