ബേക്കൽ കോട്ട പിടിക്കാൻ ഇന്ന് എഫ് സി തൃക്കരിപ്പൂരും എം ആർ സി എഡാറ്റുമ്മലും

- Advertisement -

ബേക്കൽ അഖിലേന്ത്യാ സെവൻസിലെ കലാശ പോരാട്ടം ഇന്ന് നടക്കും. ഉത്തര മലബാറിലെ വൻ ശക്തികളായ എഫ് സി തൃക്കരിപ്പൂരും എം ആർ സി എഡാറ്റുമ്മലും ആണ് ഫൈനലിൽ ഇന്ന് ഏറ്റുമുട്ടുക. ഇന്നലെ നടന്ന സെമി ഫൈനലിൽ കരുത്തരായ സബാൻ കോട്ടക്കലിനെയാണ് എഫ് സി തൃക്കരിപ്പൂർ ഫൈനലിലേക്കുള്ള വഴിയിൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എഫ് സി തൃക്കരിപ്പൂരിന്റെ വിജയം.

ഷൂട്ടേഴ്സ് പടന്നയെ പരാജയപ്പെടുത്തിയാണ് എം ആർ സി എഡാറ്റുമ്മൽ ഫൈനലിലേക്ക് കടന്നത്. സീസണിൽ ഒരു പരാജയം പോലും അറിയാത്ത ഷൂട്ടേഴ്സിനെ ആണ് എം ആർ സി പരാജയപ്പെടുത്തിയത് എന്നത് എം ആർ സിയുടെ കരുത്ത് വ്യക്തമാക്കുന്നു. ഇരു ടീമുകളും അവരുടെ ആദ്യ കിരീടം ആണ് ലക്ഷ്യമിടുന്നത്.

Advertisement