സെവൻസിൽ ഇന്ന് ബെയ്സ് പെരുമ്പാവൂർ കെ ആർ അസ് കോഴിക്കോട് പോരാട്ടം

- Advertisement -

സെവൻസിൽ ഇന്ന് ഒരു മത്സരം മാത്രമെ ഉള്ളൂ. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്നലെ പെയ്ത മഴ കാരണം മത്സരം തിങ്കളാഴ്ച വരെ നടക്കില്ല എന്ന് ഉറപ്പായതാണ് സെവൻസ് ഫുട്ബോൾ പ്രേമികൾക്ക് തിരിച്ചടിയായത്. ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ മാത്രമെ മത്സരം ഉള്ളൂ.

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ബെയ്സ് പെരുമ്പാവൂർ കെ ആർ എസ് കോഴിക്കോടിനെ നേരിടും . എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിലെ ഏഴാം മത്സരമാകും ഇത്. രാത്രി 8 മണിക്കാണ് മത്സരം നടക്കുക. സീസണിൽ കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ച ടീമാണ് ബെയ്സ് പെരുമ്പാവൂർ. കെ ആർ എസ് കളിച്ച ഒരേയൊരു മത്സരം പരാജയപ്പെട്ടിരുന്നു.

Advertisement