ഒതുക്കുങ്ങലിലും അൽ മദീനയ്ക്ക് തോൽവി

Newsroom

അൽ മദീന ചെർപ്പുളശ്ശേരി അവരുടെ ദയനീയ ഫോം തുടരുന്നു. ഇന്ന് ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ ആണ് അൽ മദീന ചെർപ്പുളശ്ശേരി പരാജയപ്പെട്ടത്. എഫ് സി പെരിന്തൽമണ്ണ ആയിരുന്നു ഇന്ന് അൽ മദീനയുടെ എതിരാളികൾ. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് മദീന നേരിട്ടത്. അവസാന 11 മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് അൽ മദീന ചെർപ്പുളശ്ശേരി വിജയിച്ചത്.

നാളെ ഒതുക്കുങ്ങൽ സെവൻസിൽ കെ ആർ എസ് കോഴിക്കോട് എഫ് സി തൃക്കരിപ്പൂരിനെ നേരിടും.