നവംബർ 12 ന്, അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ സീസണിൽ പാലക്കാട് ജില്ലയിൽ ആവേശകരമായ രണ്ട് മത്സരങ്ങൾ ഇന്ന് നടന്നു. തൃത്താലയിൽ നടന്ന മത്സരത്തിൽ റീം അൽ ഔലയുടെ കീഴിൽ ഇറങ്ങിയ അൽ മദീന ചെർപ്പുളശ്ശേരി ഫ്രണ്ട്‌സ് മോര്യ ഉദയ പറമ്പിൽപീടികയെ 1-0ന് പരാജയപ്പെടുത്തി കൊണ്ട് അവരുടെ സീസൺ ആരംഭിച്ചു. അൽ മദീനയുടെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

അതേസമയം, ചെർപ്പുളശ്ശേരിയിൽ യുണീക് വേൾഡ് ഗ്രൂപ്പ് ജിംഖാന തൃശൂർ സ്റ്റോം സ്‌ട്രൈക്കേഴ്‌സ് എഫ്‌സി മാണിക്കോത്ത് സോക്കർ ഷൊർണൂരിനെ 3-0ന് പരാജയപ്പെടുത്തി ആധിപത്യം സ്ഥാപിച്ചു. ഇന്നലെ തൃത്താലയിലും ജിംഖാന തൃശ്ശൂർ വിജയിച്ചിരുന്നു.
നവംബർ 13 ന് രണ്ട് മത്സരങ്ങൾ ആണ് നടക്കുന്നത്. തൃത്താലയിൽ ഫിറ്റ്‌വെൽ കോഴിക്കോട് ഫ്‌ളൈ വേൾഡ് എഫ്‌സി സ്കൈ ബ്ലൂ എടപ്പാളിനെയും, ചെർപ്പുളശ്ശേരിയിൽ കെ4 കട്ടൻ കെഡിഎസ് കിഴിശേരി യൂറോ സ്‌പോർട്‌സ് പടന്നയെയും നേരിടും.