അഖിലേന്ത്യാ സെവൻസ്; ബെയ്സ് പെരുമ്പാവൂരിന് തകർപ്പൻ വിജയം

Newsroom

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ സീസണിൽ ഇന്ന് രണ്ട് മത്സരങ്ങൾ ആണ് നടന്നത്. തൃത്താലയിൽ നടന്ന മത്സരത്തിൽ ഷാൻ പ്രോപ്പർട്ടീസ് ഉഷ എഫ്‌സി തൃശൂർ റിയൽ എഫ്‌സി തെന്നലയെ 1-0ന് പരാജയപ്പെടുത്തി. ചെർപ്പുളശ്ശേരിയിൽ നടന്ന മത്സരത്തിൽ എസ്സ ഗ്രൂപ്പ് ബേസ് പെരുമ്പാവൂർ ഏകപക്ഷീയമായ ഏറ്റുമുട്ടലിൽ ഹുണ്ടേഴ്‌സ് കൂത്തുപറമ്പിനെ 4-0ന് പരാജയപ്പെടുത്തി. ബെയ്സ് പെരുമ്പാവൂരിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

1000729105

നവംബർ 18ന് മലപ്പുറം ജില്ലയിലെ മങ്കടയിലും കടപ്പാടിയിലും ടൂർണമെന്റ് ഉദ്ഘാടനമാണ്. മങ്കടയിൽ ആദ്യ മത്സരത്തിൽ ചോല കറി പൗഡർ യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും മെഡിഗാഡ് അരീക്കോടും തമ്മിൽ ഏറ്റുമുട്ടും. കടപ്പാടി സെവൻസിൽ യുണീക് വേൾഡ് ഗ്രൂപ്പ് ജിംഖാന തൃശൂർ ടൗൺ ടീം മേമാട്ടുപാരെ ഫിറ്റ്‌വെൽ കോഴിക്കോടിനെ നേരിടും.

തൃത്താലയിൽ ബിയാങ്കോ ഖത്തർ ഫിഫ മഞ്ചേരി ആദ്യ വിജയം തേടി യൂറോ സ്‌പോർട്‌സ് പടന്നയെ നേരിടും. ചെർപ്പുളശ്ശേരിയിൽ വമ്പന്മാരായ റോയൽ ട്രാവൽസ് കോഴിക്കോട് റിയൽ എഫ്‌സി തെന്നലയെയും നേരിടും.