കർക്കിടാംകുന്നിൽ വിജയം തുടർന്ന് അൽ ശബാബ് തൃപ്പനച്ചി. ഇന്ന് കർക്കിടാംകുന്നിൽ നടന്ന മത്സരത്തിൽ ജവഹർ മാവൂരിനെ തോൽപ്പിച്ച് ആണ് അൽ ശബാബ് അടുത്ത റൗണ്ടിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അൽ ശബാബ് തൃപ്പനച്ചിയുടെ വിജയം. ഇന്ന് മഴ കാരണം എടക്കര സെവൻസിൽ മത്സരം നടന്നില്ല നാളെ കർക്കിടാംകുന്ന് സെവൻസിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ സബാൻ കോട്ടക്കലിനെ നേരിടും.