വലിയാലുക്കലിൽ ഉദയ അൽ മിൻഹാൽ സെമി ഫൈനലിൽ

Newsroom

വലിയാലുക്കലിൽ ഉദയ പറമ്പിൽ പീടിക അൽ മിൻഹാൽ കിരീടത്തോട് അടുക്കുന്നു. ഇന്ന് വലിയാലുക്കൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂരിനെ തോൽപ്പിച്ച അൽ മിൻഹാൽ സെമി ഫൈനൽ ആണ് ഉറപ്പിച്ചിരിക്കുന്നത്. തികച്ചും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബെയ്സ് പെരുമ്പാവൂരിന്റെ വിജയം. സീസണിൽ ബെയ്സ് പെരുമ്പാവൂരും അൽ മിൻഹാലും തമ്മിലുള്ള രണ്ടാം ഏറ്റുമുട്ടൽ ആയിരുന്നു. മുമ്പത്തെ മത്സരത്തിൽ ബെയ്സ് ആയിരുന്നു ജയിച്ചത്. അതിനുള്ള കണക്ക് തീർക്കൽ കൂടി ആയി ഇത്.

നാളെ വലിയാലുക്കൽ സെവൻസിൽ സ്കൈ ബ്ലൂ എടപ്പാൾ ഫിഫാ മഞ്ചേരിയെ നേരിടും.