ഫിഫ മഞ്ചേരിയെ തകർത്ത് അൽ മിൻഹാൽ വളാഞ്ചേരി മണ്ണാർക്കാട് ഫൈനലിൽ

- Advertisement -

കരുത്തരായ ഫിഫാ മഞ്ചേരിയെ നിലംപരിശാക്കി അൽ മിൻഹാൽ വളാഞ്ചേരി മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിലേക്ക് കടന്നു. ഇന്നലെ നടന്ന സെമിയിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അൽ മിൻഹാൽ വളാഞ്ചേരി ഫിഫാ മഞ്ചേരിയെ തകർത്തത്.

സീസണിൽ ആദ്യമായാണ് അൽ മിൻഹാൽ വളാഞ്ചേരി ഫിഫാ മഞ്ചേരിയെ പരാജയപ്പെടുത്തുന്നത്. മുമ്പ് മൂന്നി തവണ ഇരുടീമുകളും സീസണിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണ ഫിഫ വിജയിക്കുകയും ഒരു തവണ മത്സരം സമനിലയാവുകയും ആയിരുന്നു. ഫിഫാ മഞ്ചേരിക്ക് ഈ‌ മാസം കഷ്ടകാലമാണ്. അവസാനം നടന്ന 7 മത്സരങ്ങളിൽ ഒരു മത്സരം മാത്രമെ ഫിഫാ മഞ്ചേരി ജയിച്ചിട്ടുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement