അൽ മദീനയ്ക്ക് അവസാന അറു മത്സരങ്ങളിൽ അഞ്ചിലും തോൽവി

Newsroom

അൽ മദീന ചെർപ്പുളശ്ശേരി അവരുടെ മോശം ഫോം തുടരുന്നു. ഇന്ന് തളിപ്പറമ്പിലും മദീന പരാജയപ്പെട്ടു. ഇന്ന് തളിപ്പറമ്പ് കരീബിയൻസിൽ കെ ആർ എസ് കോഴിക്കോട് ആണ് മദീനയെ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കെ അർ എസ് കോഴിക്കോടിന്റെ വിജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. അവസാന ആറു മത്സരത്തിൽ അഞ്ചും പരാജയപ്പെട്ട് പടുകുഴിയിലാണ് അൽ മദീന ചെർപ്പുളശ്ശേരി ഉള്ളത്.

നാളെ കരീബിയൻസിൽ ലക്കി സോക്കർ ആലുവ കെ ആർ എസ് കോഴിക്കോടിനെ നേരിടും.