വാണിയമ്പലത്ത് അൽ മദീനയുടെ ആറാട്ട് !!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് വമ്പൻ വിജയം. ഇന്ന് വാണിയമ്പലം സെവൻസിൽ നടന്ന മത്സരത്തിൽ അൽ മദീന ജവഹർ മാവൂരിന്റെ വല നിറക്കുകയായിരുന്നു. മറുപടിയില്ലാത്ത ആറു ഗോളുകൾക്കായിരുന്നു മദീന ജവഹറിനെ തകർത്തത്. സെവൻസിലെ ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയമാണിത്. അൽ മദീന ചെർപ്പുളശ്ശേരിയ്ക്ക് ഇത് തുടർച്ചയായ മൂന്നാം വിജയം കൂടിയാണ്. ജവഹർ ആകട്ടെ സീസണിലെ ആദ്യ വിജയത്തിനായി കാത്തിരിക്കുകയാണ്.

നാളെ വാണിയമ്പലം സെവൻസിൽ മത്സരം ഉണ്ടായിരിക്കില്ല.