എടക്കരയിൽ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് അഭിലാഷ് കുപ്പൂത്തിന് കിരീടം

സീസണിലെ അവസാന ദിവസം തങ്ങളുടെ ആദ്യ കിരീടം അഭിലാഷ് കുപ്പൂത്ത് സ്വന്തമാക്കി. ഇന്ന് എടക്കര അഖിലേന്ത്യാ സെവൻസിൽ നടന്ന ഫൈനലിൽ കരുത്തരായ ഫിഫാ മഞ്ചേരിയെ വീഴ്ത്തിയാണ് അഭിലാഷ് കുപ്പൂത്ത് സീസണിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയത്. ആവേശകരമായ മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു അഭിലാഷ് കുപ്പൂത്തിന്റെ വിജയം.

നിശ്ചിത സമയത്ത് മത്സരം 2-2 എന്നായിരുന്നു. എക്സ്ട്രാ ടൈം കഴിഞ്ഞപ്പോഴും മത്സരം 2-2 എന്ന നിലയിൽ നിന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-3നാണ് അഭിലാഷ് കുപ്പൂത്ത് വിജയിച്ച് കിരീടം ഉയർത്തിയത്. സെമി ഫൈനലിൽ അൽ ശബാബ് തൃപ്പനച്ചിയെ ആയിരുന്നു അഭിലാഷ് കുപ്പൂത്ത് പരാജയപ്പെടുത്തിയത്. അഭിലാഷ് കുപ്പൂത്തിന്റെ സീസണിലെ ആദ്യ ഫൈനലുമായിരുന്നു ഇത്.