ചെന്നൈ, തമിഴ്‌നാട് – ജനുവരി 6, 2025: വരാനിരിക്കുന്ന ഇന്ത്യൻ വിമൻസ് ലീഗ് (IWL) 2025 സീസണിനായുള്ള തങ്ങളുടെ ടീമും ജേഴ്‌സിയും സേതു എഫ്‌സി ചെന്നൈയിലെ GRT ഗ്രാൻഡ് ഹോട്ടലുകളിൽ നടന്ന ഒരു ഗ്രാൻഡ് പ്രസ് മീറ്റിൽ അവതരിപ്പിച്ചു. ചടങ്ങിൽ മുഖ്യാതിഥി, ചെന്നൈയിൻ എഫ്‌സിയുടെ ഹെഡ് കോച്ച് ശ്രീ ഓവൻ കോയിൽ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു.
2018-19 സീസണിൽ ഇന്ത്യൻ വനിതാ ലീഗ് ട്രോഫി നേടിയ ടീമാണ് സേതു എഫ്‌സി. ദേശീയ തലത്തിലുള്ള പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ ക്ലബ് നിർണായ പങ്ക് വഹിച്ചിട്ടുണ്ട്. 2021-ൽ തമിഴ്‌നാട് വിമൻസ് ലീഗും നേടിയിട്ടുണ്ട്.
തമിഴ്‌നാട്ടിൽ സർക്കാർ ജോലികളിൽ 3% സ്‌പോർട്‌സ് ക്വാട്ടയിൽ നിയമിക്കപ്പെട്ട 88 അത്‌ലറ്റുകളിൽ 26 പേരും ഒരുകാലത്ത് സേതു എഫ്‌സിയുടെ ഭാഗമായിരുന്ന വനിതാ ഫുട്‌ബോൾ കളിക്കാരായിരുന്നു എന്നത് ശ്രദ്ധേയമാണ്. വർഷങ്ങളായി ടിഎഫ്എയുടെ വനിതാ ഫുട്ബോൾ കമ്മിറ്റി ചെയർമാനായി അക്ഷീണം പ്രയത്നിച്ച സേതു എഫ്സിയുടെ പ്രസിഡൻ്റ് ശ്രീ. സീനി മൊഹൈദീൻ്റെ അശ്രാന്ത പരിശ്രമത്തിൻ്റെ തെളിവാണ് ഈ നേട്ടം.
“ഇന്ത്യൻ വനിതാ ലീഗ് ആദ്യമായി തമിഴ്‌നാട്ടിൽ ആതിഥേയത്വം വഹിക്കുന്നത് ഞങ്ങൾക്ക് ഇത് അഭിമാനത്തിൻ്റെ നിമിഷമാണ്. ഇത് ഞങ്ങൾക്ക് സ്വന്തം മണ്ണിൽ കളിക്കാനുള്ള അവസരം മാത്രമല്ല, പ്രാദേശിക ആരാധകരുടെ ഊർജവും പിന്തുണയും അനുഭവിക്കാൻ ഞങ്ങളുടെ കളിക്കാരെ അനുവദിക്കുകയും ചെയ്യുന്നു. ഇതൊരു ടൂർണമെൻ്റ് മാത്രമല്ല; ഇത് നമ്മുടെ സംസ്ഥാനത്തെ വനിതാ ഫുട്ബോളിൻ്റെ ആഘോഷമാണ്. ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയതിനും ഈ ചരിത്ര യാത്രയിൽ ഞങ്ങളോടൊപ്പം നിന്നതിനും ഞങ്ങളുടെ സ്പോൺസർമാരോട് ഞങ്ങൾ നന്ദിയുള്ളവരാണ്.” സേതു എഫ്സിയുടെ പ്രസിഡൻ്റ് സീനി മൊഹൈദീൻ പറഞ്ഞു.
കേരളത്തിൽ നിന്നുള്ള യുവ പരിശീലകനായ ഷെരീഫ് ഖാനും മണിപ്പൂരിൽ നിന്നുള്ള പരിചയസമ്പന്നനായ പരിശീലകനും മുൻ കളിക്കാരനുമായ നോങ്‌മെയ്‌കപം ഇറ്റോച്ച സിംഗും ആണ് ടീമിന്റെ തന്ത്രങ്ങൾ മെനയുന്നത്. ടീമിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 7 കളിക്കാർ ഉൾപ്പെടുന്നു. 5 മലയാളി താരങ്ങളും ഉണ്ട്. ഗോൾ കീപ്പർ നിസാരി കെ, ഡിഫൻഡർമാരായ അശ്വതി പി, അനു ടി സാബു, മധ്യനിരയിൽ ഉള്ള സിവിഷ, ഫോർവേഡ് മാളവിക എന്നിവരാണ് സ്ക്വാഡിൽ ഉള്ള മലയാളികൾ.
2025 ജനുവരി 11-ന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകുന്നേരം 3:30-ന് പശ്ചിമ ബംഗാളിൽ നിന്നുള്ള ശ്രീഭൂമി എഫ്‌സിക്കെതിരായ അവരുടെ ഉദ്ഘാടന മത്സരത്തോടെ സേതു എഫ്‌സി അവരുടെ IWL കാമ്പെയ്ൻ ആരംഭിക്കും.
Squad List:
Goal Keepers: Gyurme Dolmo Tamang (Sikkim), Nisari K (Kerala), Sarangthem Khambi Chanu (Manipur), Sharmila P (Tamil Nadu)
Defenders: Vinothini R (Tamil Nadu), Hoshika T (Tamil Nadu), Gladys Zonunsangi (Mizoram), Mansi Anant Samre (Maharashtra), Purnima Kumari (Jharkhand), Ashwathi P (Kerala), Ngopawdi K (Mizoram), Phanjoubam Nirmala Devi (Manipur), Anu T Sabu (Kerala), Priya Chettri (Sikkim), Santhiya P (Tamil Nadu SDAT)
Midfielders: Lisham Babina Devi (Manipur), Monisha Mannan (Tamil Nadu SDAT), Kai Rumi (Arunachal Pradesh), Giani Ramching Mara (Arunachal Pradesh), Ruchi (Delhi), Kayenpaibam Anju Chanu (Manipur), Rivka Ramji (Karnataka), Sivisha C (Kerala), Laxmi Tamang (Sikkim), Amnah Nababi (Uganda)
Forwards: Kaviya Pakkirisamy (Tamil Nadu), Shanmugapriya (Tamil Nadu), Malavika (Kerala), Amisha Baxla (Jharkhand), Laishram Rejiya Devi (Manipur) Moussa Zouwairatou (Cameroon), Prameshwori Devi (Manipur), Yumlam Lali (Arunachal Pradesh)