ടോട്ടൻഹാമിനെതിരായ 2-2 സമനിലയ്ക്കിടെ കാൽമുട്ടിന് പരിക്കേറ്റ ബെഞ്ചമിൻ ഷെസ്കോ തിരിച്ചുവരവിന് ഒരുങ്ങുന്നത മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ൽ പ്രതീക്ഷ നൽകുന്നു. 22 വയസ്സുകാരനായ സ്ലൊവേനിയൻ താരം വ്യക്തിഗത പരിശീലനം ആരംഭിച്ചു. കാൽമുട്ടിലെ പരിക്ക് സാരമുള്ളതല്ലെന്ന് സ്കാനുകൾ സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്.
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (AFCON) ആരംഭിക്കുന്നതോടെ അമദ് ഡയല്ലോ, ബ്രയാൻ എംബ്യൂമോ, നൗസൈർ മസ്‌റൂയി എന്നിവരെപ്പോലുള്ള പ്രധാന താരങ്ങളെ റൂബൻ അമോരിമിന്റെ ടീമിന് നഷ്ടമാകും. അതുകൊണ്ട് തന്നെ താരത്തിന്റെ തിരിച്ചുവരവ് ടീമിന് ആശ്വാസമാകും. അടുത്ത മത്സരം മുതൽ ഷെസ്കോ ടീമിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.