ആരാധകരുടെ ആഗ്രഹം പോലെ പിൻസോഗ്ലിയോക്ക് യുവന്റസിൽ പുതിയ കരാർ

യുവന്റസ് ആരാധകരുടെ പ്രിയപ്പെട്ട താരം കാർലോ പിൻസോഗ്ലിയോക്ക് ക്ലബ് പുതിയ കരാർ നൽകും. മൂന്നാം ഗോൾ കീപ്പറായ പിൻസാഗ്ലിയോക്ക് രണ്ടു വർഷത്തെ പുതിയ കരാർ ക്ലബ് നൽകും. യുവംറ്റസ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് പിൻസാഗ്ലിയോ. 2010 നും 2017 നും ഇടയിൽ നിരവധി തവണ ലോണിൽ പോയിട്ടുള്ള താരം അവസാന നാലു സീസണുകളിലായി യുവന്റസിന്റെ മൂന്നാം ഗോൾ കീപ്പറാണ്.

അവസരങ്ങൾ കുറവാണെങ്കിലും യുവന്റസ് ഡ്രസിംഗ് റൂമിലെ ഏറ്റവും പ്രിയപ്പെട്ട സാന്നിദ്ധ്യങ്ങളിൽ ഒരാളാണ് പിൻസാഗ്ലിയോ. കോവിഡ് കാലത്ത് കാണികൾ ഇല്ലാതെ യുവന്റസ് കളിക്കുമ്പോൾ ഒക്കെ ഒരു ആരാധകനെ പോലെ ടീമിനായി ചിയർ ചെയ്യുന്ന പിൻസാഗ്ലിയോ ആരാധകരുടെ ഒക്കെ പ്രിയ താരമായി മാറിയിരുന്നു. കഴിഞ്ഞ സീസണിൽ താരം ഒരു തവണ മാത്രമാണ് യുവന്റസിനായി കളിച്ചത്. അവസാന ദിവസം ബൊലോഗ്നയ്‌ക്കെതിരെ പകരക്കാരനായായിരുന്നു പിൻസാഗ്ലിയോ എത്തിയത്.

Exit mobile version