ബ്രസീലിയൻ സെന്റർ ബാക്ക് മർലോൺ ഷക്തറിൽ

പുതിയ സീസണായി ഒരുങ്ങുന്ന ശക്തർ ബ്രസീലിയൻ സെന്റർ ബാക്കായ മർലോണെ സ്വന്തമാക്കി. സസുവോളയുടെ താരമായ മർലോണെ പുതിയ പരിശീലകൻ റോബർടോ ഡി സെർബിയുടെ ആവശ്യ പ്രകാരമാണ് ഉക്രൈൻ ക്ലബായ ഷക്തർ സ്വന്തമാക്കിയത്‌. സസുവോളയിൽ ഡി സെർബിയുടെ കീഴിലായിരുന്നു മർലോൺ തന്റെ മികച്ച ഫോമിലേക്ക് ഉയർന്നത്. ഡി സെർബി ഉക്രെയ്നിൽ ജോലി ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ സൈനിഗ് ആണ് മർലോൺ.

12 മില്യൺ ഡോളറാലകും ട്രാൻസ്ഫർ തുക. സെന്റർ ബാക്ക് 2018 ൽ ബാഴ്‌സലോണയിൽ നിന്ന് ആണ് താരം സസുവോളയിൽ എത്തിയത്. 25കാരന് ലഭിക്കുന്ന ട്രാൻസ്ഫർ തുകയുടെ പകുതി ബാഴ്സലോണക്ക് സസുവോളോ നൽകേണ്ടി വരും.

Exit mobile version