സൗത്താംപ്ടണിൽ മൂന്നാം ദിവസത്തെ കളി തുടങ്ങുക വൈകി മാത്രം

സൗത്താപ്ടണിൽ രാവിലെ പെയ്ത മഴയിൽ ഔട്ട്ഫീൽഡ് നനഞ്ഞിരിക്കുന്നതിനാൽ തന്നെ മൂന്നാം ദിവസത്തെ കളി വൈകും. ലഭിയ്ക്കുന്ന വിവരം പ്രകാരം ഇന്ത്യന്‍ സമയം 2.50ന് ശേഷം ആയിരിക്കും ഗ്രൗണ്ടിന്റെ സാഹചര്യത്തെക്കുറിച്ച് അമ്പയര്‍മാര്‍ വിലയിരിത്തുക. ഇപ്പോള്‍ മഴയില്ലെങ്കിലും ഗ്രൗണ്ട് മത്സരയോഗ്യമല്ലെന്നാണ് വിലയിരുത്തൽ. കൂടുതൽ വിവരം അല്പ സമയത്തിനകം അറിയാം.

ഇന്നത്തെ മത്സരം ഇന്ത്യന്‍ സമയം 11.30 വരെ നീട്ടുവാനും ഒഫീഷ്യലുകള്‍ തീരുമാനിച്ചിട്ടുണ്ട്. മത്സരത്തിന്റെ ആദ്യ ദിവസം പൂര്‍ണ്ണമായും നഷ്ടമായ ശേഷം രണ്ടാം ദിവസം 64.4 ഓവറുകള്‍ക്ക് ശേഷം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിവയ്ക്കേണ്ടി വരികയായിരുന്നു. ഇന്ത്യ 146/3 എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിപ്പിച്ചത്.

ഇന്‍സ്പക്ഷന് ശേഷം ലഭിച്ച വിവരം പ്രകാരം മത്സരം ഇന്ത്യന്‍ സമയം 3.30ക്ക് ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്.

Exit mobile version