കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ തിരുവനന്തപുരം പത്തനംതിട്ടയെ തോൽപ്പിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു തിരുവനന്തപുരത്തിന്റെ വിജയം. ആദ്യ ഇരുപത്ത് ഏഴ് മിനുട്ടിൽ തന്നെ തിരുവനന്തപുരം മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. നിജോയുടെ ഇരട്ട ഗോളാണ് ആതിഥേയർക്ക് ബലമായത്. 15ആം മിനുട്ടിലും 27ആം മിനുട്ടിലും ആയിരുന്നു നിജോയുടെ ഗോളുകൾ.
വിഗ്നേഷും വിജയിയും ആണ് തിരുവനന്തപുരത്തിന്റെ മറ്റു സ്കോറേഴ്സ്. അജികുമാർ പത്തനംതിട്ടയുടെ ആശ്വാസ ഗോൾ നേടി. നാൾവ് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ തൃശ്ശൂരിനെ ആകും തിരുവനന്തപുരം നേരിടുക.













