സംസ്ഥാന സീനിയർ ഫുട്ബോൾ ആദ്യ വിജയം ഇടുക്കിക്ക്!!

Newsroom

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ആദ്യ വിജയം ഇടുക്കി സ്വന്തമാക്കി. എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ തിരുവനന്തപുരത്തെ ആണ് ഇടുക്കി തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നി ഗോളുകൾക്കായിരുന്നു ഇടുക്കിയുടെ വിജയം. എൽദോ സണ്ണിയുടെ ഇരട്ട ഗോളുകൾ ആണ് ഇടുക്കിയെ വിജയത്തിൽ എത്തിച്ചത്.

കളിയുടെ 30ആം മിനുട്ടിൽ ആയിരുന്നു എൽദോയിലൂടെ ഇടുക്കിയുടെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഷിനു തിരുവനന്തപുരത്തെ ഒപ്പം എത്തിച്ചു. എന്നാൽ ഉടൻ തന്നെ ലീഡ് പുനസ്താപിക്കാൻ ഇടുക്കിക്ക് ആയി. അൽസേ എൻ ജമാൽ ആയിരുന്നു ഇടുക്കിക്ക് വേണ്ടി 70ആം മിനുട്ടിൽ ഗോൾ നേടിയത്‌. കളിയുടെ അവസാന നിമിഷം വീണ്ടും ഗോൾകല ചലിപ്പിച്ചു കൊണ്ട് എൽദോ സണ്ണി ഇടുക്കിയുടെ വിജയം ഉറപ്പിക്കുകയും ചെയ്തു.