സംസ്ഥാന വനിതാ സീനിയർ ഫുട്ബോൾ സെമി ഫൈനലുകൾ ഇന്ന് നടക്കും. ഇന്ന് രാവിലെ 7.30ന് നടക്കുന്ന ആദ്യ സെമിയിൽ തൃശ്ശൂർ പത്തനംതിട്ടയെ നേരിടും. പാലക്കാടിനെ പരാജയപ്പെടുത്തി ആണ് തൃശ്ശൂർ സെമി ഫൈനലിലേക്ക് എത്തിയത്. തിരുവനന്തപുരത്തെ തോൽപ്പിച്ച് ആണ് പത്തനംതിട്ട സെമിയിൽ എത്തിയത്. ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന രണ്ടാം സെമിയിൽ കോഴിക്കോട് മലപ്പുറത്തെ നേരിടും. വയനാടിനെ തോൽപ്പിച്ചാണ് മലപ്പുറം സെമിയിൽ എത്തിയത്. കോഴിക്കോട് കാസർഗോഡിനെയാണ് കഴിഞ്ഞ റൗണ്ടിൽ തോൽപ്പിച്ചത്. രണ്ടു മത്സരങ്ങളും തത്സമയം യൂടൂബിൽ കാണാം.