കണ്ണൂർ സീനിയർ ഡിവിഷൻ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ ജിംഖാന കണ്ണൂരിന് വിജയം. ഇന്നലെ എവർഗ്രീൻ ആർട്സ് & സ്പോർട്സ് ക്ലബിനെയാണ് ജിംഖാന പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം. നിവേദ് സതീശാണ് ജിംഖാനയുടെ രണ്ടു ഗോളുകളും നേടിയത്.
ഇന്ന് വൈകിട്ട് ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരത്തിൽ സ്പോർട്സ് ഡവലപ്മെന്റ് ട്രസ്റ്റ് ടീം കണ്ണൂർ ലക്കി സ്റ്റാറിനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം നടക്കുക .













