മൊറോക്കോയിലെ ടാൻജിയറിൽ നടന്ന ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി സെനഗൽ ഫൈനലിൽ പ്രവേശിച്ചു. 78-ാം മിനിറ്റിൽ സൂപ്പർ താരം സാഡിയോ മാനെ നേടിയ തകർപ്പൻ ഗോളാണ് സെനഗലിന് വിജയം സമ്മാനിച്ചത്.

2022-ലെ ഫൈനലിന്റെ ആവർത്തനമായ ഈ മത്സരത്തിൽ വിജയിച്ചതോടെ കിരീടം എന്ന ലക്ഷ്യത്തിലേക്ക് സെനഗൽ ഒരു പടി കൂടി അടുത്തെത്തി.മൊഹമ്മദ് സലായുടെ നേതൃത്വത്തിൽ ഇറങ്ങിയ ഈജിപ്ത് പന്തടക്കത്തിലും ആക്രമണത്തിലും മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു.
ഫൈനലിൽ നൈജീരിയയോ മൊറോക്കോയോ ആയിരിക്കും സെനഗലിന്റെ എതിരാളികൾ.









