2026 ഫിഫ ലോകകപ്പിനായി അർജന്റീന സ്ക്വാഡ് പുനർനിർമ്മിക്കും എന്ന് അർജന്റീന മുഖ്യ പരിശീലകൻ ലയണൽ സ്കലോണി സ്ഥിരീകരിച്ചു. 2022 ൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പരിചയസമ്പന്നരായ കളിക്കാരെ നിലനിർത്തുന്നതിനൊപ്പം യുവ പ്രതിഭകളെ സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യം സ്കലോണി ഊന്നിപ്പറഞ്ഞു.
“ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുക ആണെങ്കിൽ, ഇതുവരെ ടീമിന്റെ ഭാഗമാകാത്ത യുവ കളിക്കാർക്ക് അവസരങ്ങൾ നൽകേണ്ട സമയമാണിത്,” സ്കലോണി പറഞ്ഞു.
“ടീമിന്റെ കാതലായ താരങ്ങൾ സ്ക്വാഡിൽ തന്നെ ഉണ്ടാകും, പക്ഷേ… സംഭാവന നൽകാൻ കഴിയുന്ന യുവ കളിക്കാരെ എന്തുകൊണ്ട് പരിഗണിച്ചുകൂടാ? ഇതാണ് അതിന് ശരിയായ നിമിഷമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അടുത്ത ടീം കോൾ-അപ്പിന് മുമ്പ് ഞങ്ങൾ അത് ചെയ്യാൻ നോക്കും” സ്കലോണി പറഞ്ഞു