ലിവർപൂൾ ഇതിഹാസവും ഫുട്ബോൾ നിരീക്ഷകനുമായ ജാമി കരാഗർ സൗദി അറേബ്യയുടെ ഫുട്ബോൾ ക്ലബുകൾക്ക് എതിരെ രംഗത്ത്. പ്രീമിയർ ലീഗും യുവേഫയും സൗദിയെ തടയണം എന്നാണ് കാരാഗർ പറയുന്നത്. ബെർണാഡോ സിൽവ, റൂബൻ നെവ്സ് എന്നിവരെപ്പോലുള്ള വലിയ പ്രതിഭകൾ ഇംഗ്ലണ്ട് സൗദി പ്രോ ലീഗിൽ ചേരുന്നത് ഒരിക്കലും നടക്കാൻ പാടില്ല എന്നും അദ്ദേഹം പറയുന്നു.
പ്രീമിയർ ലീഗിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇപ്പോൾ താരങ്ങൾ ഒഴുകുകയാണ്. സിയെച്, കൗലിബലി, മെൻഡി, കാന്റെ, റൂബൻ നെവസ് എന്നിങ്ങനെ വലിയ താരങ്ങൾ സൗദി ക്ലബുമായി കരാറിൽ എത്തി കഴിഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ജനുവരിയിൽ സൗദിയിൽ എത്തിയതു മുതൽ ആയിരുന്നു ഒന്നിനു പിറകെ ഒന്നായി താരങ്ങൾ സൗദിയിലേക്ക് പോകാൻ തുടങ്ങിയത്. റയലിൽ നിന്ന് ഇത്തവണ കരിം ബെൻസിമയും സൗദിയിൽ എത്തിയിട്ടുണ്ട്.
എന്നാൽ ഇത് ഫുട്ബോളിന് നല്ലതല്ല എന്ന് കാരാഗർ പറയുന്നു.”ബെർണാർഡോ സിൽവ തന്റെ ഏറ്റവും മികച്ച വർഷങ്ങളിലാണ്, കഴിഞ്ഞ അഞ്ച് വർഷമായി യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം! സൗദി ലീഗിലെ ക്ലബുജൾ 30-കളിൽ ഉള്ള കളിക്കാരെ എടുക്കുന്നതിൽ ഞാൻ ആശങ്കാകുലനായിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല” കാരഗർ പറഞ്ഞു.
ഇപ്പോൾ അവർ നെവസും ബെർണാഡോയും ആണ് സൗദി സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഇത് സംഭവിക്കുകയാണെങ്കിൽ, ഒരു ഗെയിം ചേഞ്ചർ ആകും. സൗദി ഗോൾഫ്, വലിയ ബോക്‌സിംഗ് പോരാട്ടങ്ങൾ എന്നിവ ഇതിനകം ഏറ്റെടുത്തതായി തോന്നുന്നു, ഇപ്പോൾ അവർ ഫുട്‌ബോൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു!! ഈ സ്‌പോർട്‌സ് വാഷിംഗ് നിർത്തേണ്ടതുണ്ട്! പ്രീമിയർലീഗും യുവേഫയും ഇടപെടണം” കാരഗർ പറഞ്ഞു.