2030 ലെ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിൽ നിന്നു സൗദി അറേബ്യ പിന്മാറിയത് ആയി റിപ്പോർട്ട്. സ്പാനിഷ് മാധ്യമം ആയ മാർക ആണ് ഇത് റിപ്പോർട്ട് ചെയ്‌തത്. ലോകകപ്പ് യോഗ്യത ലക്ഷ്യം ഇട്ടു ആണ് സൗദി വലിയ രീതിയിൽ വമ്പൻ താരങ്ങളെ സൗദി ക്ലബുകളിൽ എത്തിക്കുന്നത് എന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഈജിപ്ത്, ഗ്രീസ് എന്നിവരും ആയി ചേർന്നു ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിനു ആയി ശ്രമിക്കാം എന്നായിരുന്നു സൗദി തീരുമാനം. നിലവിൽ അവരോട് സൗദി തങ്ങളുടെ തീരുമാനം പറഞ്ഞു. ഈജിപ്ത് സ് ഗ്രീസ് എന്നീ രാജ്യങ്ങൾ ഇനി സ്വന്തം നിലയിൽ മുന്നോട്ട് പോവുമോ എന്നു വ്യക്തമല്ല. നിലവിൽ ലോകകപ്പ് ആതിഥേയത്വം വഹിക്കാൻ ആയി ഒരുമിച്ച് മത്സരിക്കുന്ന സ്‌പെയിൻ, പോർച്ചുഗൽ, മൊറോക്കോ രാജ്യങ്ങളോട് മത്സരിക്കാൻ ആവില്ല എന്നാണ് സൗദി നിലപാട്. അതേസമയം അർജന്റീന, ഉറുഗ്വേ, കൊളംബിയ, ചിലി ടീമുകൾ ചേർന്നു ലോകകപ്പ് ആതിഥേയത്വം വഹിക്കാൻ മത്സരിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.