ഫ്രാൻസിന്റെ വനിതാ ടീം മാനേജരായി ഹെർവ് റെനാർഡിനെ ഔദ്യോഗികമായി നിയമിച്ചതായി ഫ്രഞ്ച് എഫ്എ അറിയിച്ചു. കോറിൻ ഡയാക്കർക്ക് പകരക്കാരനായാണ് റെനാർഡ് എത്തുന്നത് ഹെർവ് റെനാർഡ് സൗദി അറേബ്യയുടെ പരിശീലക സ്ഥാനം രാജിവെച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വനിതാ ലോകകപ്പ് അടുത്തിരിക്കെ ആണ് നിയമനം.
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയെ പരാജയപ്പെടുത്തി ലോകത്തെ ഞെട്ടിച്ച സൗദി അറേബ്യൻ ടീമിന് പിറകിലെ തന്ത്രങ്ങൾ റെനാർഡിന്റെ ആയിരുന്നു.
54-കാരനായ ഫ്രഞ്ചുകാരൻ 2019 ജൂലൈയിൽ ആയിരുന്നു സൗദി അറേബ്യയുടെ പരിശീലകനായി എത്തിയത്. അർജന്റീനയ്‌ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ 2-1 ന്റെ വിജയമാണ് നേടിയത്. ലോകകപ്പ് ജയിച്ച അർജന്റീന ഈ ലോകകപ്പിൽ നേരിട്ട ഏക പരാജയമായിരുന്നു അത്.