ഐ ലീഗ് 2വിൽ സാറ്റ് തിരൂർ അവരുടെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് ലീഗിൽ കൈനു ലൈബ്രറി & സ്പോർട്സ് അസോസിയേഷനെ നേരിട്ട സാറ്റ് തിരൂർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. ആദ്യ പകുതിയിൽ തന്നെ ആയിരുന്നു 2 ഗോളുകളും പിറന്നത്.

മത്സരത്തിന്റെ 22ആം മിനുട്ടിൽ സെന്തമിൾ സാറ്റ് തിരൂരിന് ലീഡ് നൽകി. 35ആം മിനുറ്റിൽ അഖിബ് നവാബിന്റെ ഫിനിഷ് അവരുടെ ലീഡ് ഇരട്ടിയാക്കി. ഈ വിജയത്തോടെ സാറ്റ് 4 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.