സാരിക്ക് യുവന്റസിലേക്ക് പോകാം, ചെൽസിയുടെ അനുവാദം!!

ചെൽസിയുടെ പരിശീലകനായ സാരി ക്ലബ് വിടുമെന്ന് ഉറപ്പായി. ക്ലബ് വിടാനുള്ള സാരിയുടെ അപേക്ഷ ചെൽസി അംഗീകരിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇനിയും കരാർ ഉണ്ടെങ്കിലും അത് ഏറ്റവുൻ ചെറിയ റിലീസ് തുക നൽകി അവസാനിപ്പിക്കാൻ ആണ് ഇരു വിഭാഗങ്ങളും തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ നാപോളി വിട്ട് ഇംഗ്ലണ്ടിൽ എത്തിയ സാരിക്ക് ഇറ്റലിയിലേക്ക് തിരിച്ച് പോകണമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

യുവന്റസാകും സാരിയുടെ അടുത്ത ക്ലബ്. യുവന്റസിന്റെ പരിശീലകൻ അലെഗ്രി ഉപേക്ഷിച്ച ഒഴിവിലേക്കാണ് സാരിയുടെ യാത്ര. ചെൽസി ബോർഡുമായുള്ള പ്രശ്നങ്ങളും ഒപ്പം ഇംഗ്ലീഷ് മാധ്യമങ്ങളിൽ നിന്നുള്ള കടുത്ത വിമർശങ്ങളും സാരിയെ അസ്വസ്ഥനാക്കിയിരു‌ന്നു. ഇതാണ് നല്ല പ്രകടനം നടത്തിയിട്ടും ക്ലബ് വിടാൻ അദ്ദേഹം തീരുമാനിക്കാനുള്ള കാരണം. ഈ സീസണിൽ സാരിക്ക് കീഴിൽ ടോപ് 4ൽ എത്തുകയും ഒപ്പം യൂറൊപ്പ ലീഗ് കിരീടം നേടുകയും ചെയ്തിരുന്നു ചെൽസി.