സന്തോഷ് ട്രോഫി കിരീടം കർണാടക സ്വന്തമാക്കി

Newsroom

സന്തോഷ് ട്രോഫി കിരീടം കർണാടക സ്വന്തമാക്കി. ഇന്ന് സൗദി അറേബ്യയിൽ നടന്ന ഫൈനലിൽ മേഘാലയെ പരാജയപ്പെടുത്തി കൊണ്ടാണ് കർണാടക കിരീടത്തിൽ മുത്തമിട്ടത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കർണാടകയുടെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ നേടിയ മൂന്നു ഗോളുകൾ കർണാടകയുടെ ജയത്തിന് കരുത്തായി.

സന്തോഷ് ട്രോഫി 23 03 04 23 24 12 661

രണ്ടാം മിനുട്ടിൽസുനിൽ കുമാറിലൂടെ കർണാടക ലീഡ് എടുത്തു എങ്കിലും 9ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ബ്രോലിംഗ്ടൺ മേഘാലയ്ക്ക് സമനില നൽകി. 19ആം മിനുട്ടിൽ ബെകി ഓറത്തിലൂടെ വീണ്ടും കർണാടക ലെർഡ് എടുത്തും ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു ഫ്രീകിക്കിലൂടെ റോബിൻ യാഥവ് കൂടെ ഗോൾ നേടിയതോടെ ലീഡ് 3-1 എന്നായി. രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടെ മേഘാലയ മടക്കി എങ്കിലും പരജായം ഒഴിവാക്കാൻ അവർക്ക് ആയില്ല. 54 വർഷങ്ങൾക്ക് ശേഷമാണ് കർണാടക സന്തോഷ് ട്രോഫി കിരീടം ഉയർത്തുന്നത്.