നെയ്മർ തന്റെ സാന്റോസിലെ രണ്ടാം വരവിലെ ആദ്യ ഗോൾ ഇന്ന് നേടി. ഇന്ന് ലീഗിൽ അഗ്വ സാന്റയ്‌ക്കെതിരെ നടന്ന മത്സരത്തിൽ സാന്റോസ് 3-1ന്റെ വിജയം നേടി. നെയ്മർ വന്ന ശേഷമുള്ള ക്ലബിന്റെ ആദ്യ വിജയവുമാണ് ഇത്. ഇന്ന് 14-ാം മിനിറ്റിൽ പെനാൽറ്റി നേടിയ നെയ്മർ ആ പെനാൽറ്റി ഗോളാക്കി മാറ്റുക ആയിരുന്നു.

26-ാം മിനിറ്റിൽ തസിയാനോ സാന്റോസിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ അഗ്വ സാന്റ ഒരു ഗോൾ നേടിയെങ്കിലും 70-ാം മിനിറ്റിൽ ഗിൽഹെർമെ സാന്റോസിന് വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ, 10 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി സാന്റോസ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമതാണ്.