സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം നാളെ പ്രഖ്യാപിക്കും

- Advertisement -

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായുള്ള കേരള ടീം നാളെ പ്രഖ്യാപിക്കും. നാളെ എറണാകുളം മാരിയോറ്റ് ഹോട്ടലിൽ വെച്ചാകും പ്രഖ്യാപനം നടക്കുക. പരിശീലകൻ ബിനോ ജോർജ്ജ് ഒരു യുവനിരയെ തന്നെയാകും ടൂർണമെന്റിനായി തിരഞ്ഞെടുക്കുക എന്നാണ് കരുതപ്പെടുന്നത്.

നേരത്തെ ഒക്ടോബർ 14മുതൽ ആരംഭിക്കേണ്ട യോഗ്യത മത്സരങ്ങൾ ചില പ്രത്യേക കാരണങ്ങൾ നവംബർ 5ലേക്ക് നീട്ടിയിരുന്നു. രണ്ട് ഗ്രൂപ്പുകളിലായി ഏഴു ടീമുകളാണ് ദക്ഷിണമേഖല മത്സരങ്ങളിൽ മാറ്റുരയ്ക്കുക. കോഴിക്കോടാണ് യോഗ്യതാ മത്സരങ്ങൾക്ക് വേദിയാവുക. ഗ്രൂപ്പ് എയിൽ തമിഴ്നാടിനും ആന്ധ്രാപ്രദേശിനും ഒപ്പമാണ് കേരളമുള്ളത്.

തെലുങ്കാന, പോണ്ടിച്ചേരി, കർണാടക എന്നിവരാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ നിരാശയാർന്ന പ്രകടനം നടത്തിയ കേരളം ഇത്തവണ മികച്ച പ്രകടനം നടത്താൻ ഉറപ്പിച്ചാണ് ഒരുങ്ങുന്നത്. ഇത്രകാലം ബിനോ ജോർജ്ജിന്റെ കീഴിൽ എറണാകുളത്തും കോഴിക്കോടുമായി പരിശീലനം നടത്തിയിരുന്ന ടീം ഇത്തവണ മികച്ച രീതിയിലാണ് ഒരുങ്ങിയത്.

Advertisement