സന്തോഷ് ട്രോഫിക്കായുള്ള കേരള ക്യാമ്പ് അടുത്ത ആഴ്ച മുതൽ, സാധ്യതാ ടീം പ്രഖ്യാപിച്ചു

- Advertisement -

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ഒരുങ്ങാനായുള്ള കേരള ക്യാമ്പ് അടുത്ത ആഴ്ച ആരംഭിക്കും. മാർച്ച 12 മുതൽ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചാകും ക്യാമ്പ് നടക്കുക. ക്യാമ്പിലേക്കായി 29 അംഗ ടീമിനെ ആണ് പരിശീലകൻ ബിനോ ജോർജ് ഉൾപ്പെടുത്തിയിരിക്കുന്നത്. യോഗ്യതാ റൗണ്ടിൽ കേരളത്തോടൊപ്പം ഉണ്ടായിരുന്ന മുഴുവൻ താരങ്ങളും ഫൈനൽ റൗണ്ടിനായുള്ള ക്യാമ്പിലും ഉണ്ട്.

ഏപ്രിൽ 14 മുതൽ മിസോറാമിലെ ഐസോളിൽ വെച്ചാണ് ഫൈനൽ റൗണ്ട് നടക്കുന്നത്. ഒരു മാസം മുമ്പ് നടക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി നോർത്ത് ഈസ്റ്റിലെ രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം നീട്ടിവെക്കുകയായിരുന്നു. ഒരു യുവനിരയെ തന്നെയാണ് ബിനോ ജോർജ്ജ് ടൂർണമെന്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

GOAL KEEPERS ; Midhun, Sachin Suresh (U21), Muhammed Asfer

Defenders; Jishnu, Vipin, Sanju, Sreerag Ambadi, Alex (U21), Ajin Tom (U21), Sachu, Briyon Xavier, Bijoy Varghese, Faseen PK

MIDFIELDERS; Akhil, Jiijo, Hrishi (U21), Jithin, Rishad, Leon, Thahir Zaman, Roshan (U21), Adarsh M

Forwards; Mousaf, Vishnu (U21), Shihad, Emil, Adarsh AS, Nimshad Roshan, Rizwan Ali,

Advertisement