പൗരത്വ ഭേദഗതി ബില്ലിൽ ഉള്ള പ്രതിഷേധം കാരണം മാറ്റിവവെച്ച സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ ഏപ്രിലിൽ 14 മുതൽ നടക്കും. ഫൈനൽ റൗണ്ടിന്റെ പുതിയ ഫിക്സ്ചറുകൾ വന്നു. മിസോറാമിലെ ഐസ തന്നെ ആകും ടൂർണമെന്റിന് വേദിയാവുക. യോഗ്യതാ റൗണ്ട് വിജയിച്ച് എത്തുന്ന 10 ടീമുകളാണ് ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്നത്.
രണ്ട് ഗ്രൂപ്പുകളിലായി ഈ ടീമുകൾ ഏറ്റുമുട്ടും. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് കടക്കും.കേരളം ഗ്രൂപ്പ് എയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. സർവീസസ്, ഡെൽഹി, ജാർഖണ്ഡ്, മേഘാലയ എന്നിവരാണ് ഗ്രൂപ്പിൽ കേരളത്തിനൊപ്പം ഉള്ളത്. കോഴിക്കോട് വെച്ച് നടന്ന യോഗ്യതാ റൗണ്ടിൽ തകർപ്പൻ പ്രകടനം തന്നെ നടത്തി ആയിരുന്നു കേരളം ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്. ഫൈനൽ റൗണ്ടിനായുള്ള കേരള ക്യാമ്പ് അടുത്ത ആഴ്ച മുതൽ തൃശ്ശൂരിൽ ആരംഭിക്കും.
Santosh Trophy 2019-20 final round
Group A: Delhi, Services, Jharkhand, Kerala, Meghalaya.
Group B: West Bengal, Punjab, Karnataka, Goa, Mizoram.
കേരളത്തിന്റെ മത്സരങ്ങൾ;
Apr 15: Kerala vs Delhi
Apr 19: Kerala vs Services
Apr 21: Kerala vs Meghalaya
Apr 23: Kerala vs Jharkhand
Apr 25: Semifinals
Apr 27: Final