സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ആദ്യ അങ്കം ഹാഫ് ടൈമിന് പിരിയുമ്പോൾ കേരളം രാജസ്ഥാന് എതിരെ രണ്ട് ഗോളിന് മുന്നിൽ നിൽക്കിന്നു. പയ്യനാട് സ്റ്റേഡിയത്തിൽ നിറഞ്ഞ സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങിയ കേരളം മികച്ച രീതിയിൽ തന്നെയാണ് തുടങ്ങിയത്. ആറാം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്കിലൂടെ കേരളം ലീഡ് എടുത്തു. ഫ്രീകിക്ക് എടുക്കാൻ മുന്നോട്ട് വന്ന ജിജോ ജോസഫ് ആരെയും നിരാശപ്പെടുത്തിയില്ല. ജിജോയുടെ ഫ്രീകിക്ക് രാജസ്ഥാൻ കീപ്പർക്ക് നോക്കി നിൽക്കാനെ ആയുള്ളൂ.
ഈ ഗോളിന് ശേഷവും കേരളം തന്നെയാണ് കളി നിയന്ത്രിച്ചത്. ഷഹീദിന്റെ ഒരു ഷോട്ട് സൈഡ് നെറ്റ് ആവുന്നത് കണ്ടു. ജിജോയുടെ ഒരു ഹെഡറും ഗോൾ പ്രതീക്ഷ നൽകി പുറത്ത് പോയി. യുവരാജ് സിങിലൂടെ 29ആം മിനുട്ടിൽ രാജസ്ഥാന് ഒരു ഗോൾ അവസരം ലഭിച്ചു എങ്കിലും അവർ അത് തുലച്ചു.
32ആം മിനുട്ടിൽ കേരളത്തിന്റെ വിക്നേഷിന്റെ ഇടം കാലൻ ഷോട്ട് രാജസ്ഥാൻ കീപ്പർ സേവ് ചെയ്ത് കൊണ്ട് കളി 1-0ൽ നിർത്തി. എങ്കിലും അധികം വൈകാതെ കേരളം രണ്ടാം ഗോൾ കണ്ടെത്തി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് നിജോ ഗിൽബേർട്ട് തൊടുത്ത കണ്ണഞ്ചിപ്പിക്കുന്ന ഷോട്ട് ഗോൽ പോസ്റ്റിനകത്ത് തന്നെ എത്തി.
ഇനി രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിച്ച് വിജയം ഉറപ്പിക്കുക ആകും ബിനോ ജോർജ്ജിന്റെ ടീമിന്റെ ലക്ഷ്യം