ജില്ല ആദ്യമായി ആതിഥ്യമുരളുന്ന സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന് ആവേശം പകരാന്‍ മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സന്തോഷ് ട്രോഫി മീഡിയാ കമ്മിറ്റിയും സംയുക്തമായി തയ്യാറാക്കിയ പ്രമോഷണല്‍ വീഡിയോ ഇന്ന് (ഏപ്രില്‍ ഒന്‍പത്)പുറത്തിറങ്ങും. വൈകീട്ട് 5.30ന് മലപ്പുറം സൂര്യാ റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക പ്രകാശനം ചെയ്യും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍, മുന്‍ അന്തര്‍ദേശീയ ഫുട്‌ബോളര്‍മാരായ ഐ.എം വിജയന്‍, യു.ഷറഫലി, ഹബീബ് റഹ്‌മാന്‍ ഉള്‍പ്പടെയുള്ളവരാണ് വീഡിയോയിലുള്ളത്. ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി അനില്‍, സന്തോഷ് ട്രോഫി ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു. ഷറഫലി, സംഘാടകസമിതി ഭാരവാഹികള്‍, മീഡിയാ കമ്മിറ്റി ഭാരവാഹികള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.