സന്തോഷ് ട്രോഫി; സൗഹൃദ മത്സരം സംഘടിപ്പിച്ചു

.സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് മുന്നോടിയായി മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇലവനും സന്തോഷ് ട്രോഫി സംഘാടക സമിതി ഇലവനും തമ്മിലായിരുന്നു മത്സരം. മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് സംഘാടക സമിതി ഇലവനെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇലവന്‍ തോല്‍പിച്ചു.

എ.ഐ.എഫ്.എഫ് ഇലവനുവേണ്ടി മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരം ഗൗരമങ്കി സിങ്, പീറ്റര്‍ ക്രിസ്റ്റഫര്‍, സങ്കല്‍പ് നിഖില്‍ തുടങ്ങിയവര്‍ ഗോള്‍ നേടി. സംഘാടക സമിതിക്ക് വേണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എച്ച്.പി., മലപ്പുറം ജില്ലാ താരവും ജില്ലാ സീനിയര്‍ ഫുട്‌ബോള്‍ ടീം പരിശീലകനുമായ മന്‍സൂര്‍ അലി കെ, വിനോദ് തുടങ്ങിയവര്‍ ഓരോ ഗോള്‍ വീതം നേടി.