പയ്യനാട് സ്റ്റേഡിയം ശുചീകരിച്ചു

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയവും പരിസരവും മഞ്ചേരി മുന്‍സിപ്പാലിറ്റിയും ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഹരിത കര്‍മ സേനയും സംയുക്തമായി ശുചീകരിച്ചു. കഴിഞ്ഞ ദിവസം
നടന്ന കേരളം രാജസ്ഥാന്‍ ഉദ്ഘാടന മത്സരത്തിന് ശേഷം ഗാലറിയും പരിസരവും മാലിന്യം നിറഞ്ഞിരുന്നു നഗരസഭയിലെ 12 ഹരിത കര്‍മ്മ സേനാഗങ്ങളും 6 ശുചീകരണ തൊഴിലാളികളും ചേര്‍ന്നാണ് മാലിന്യം ശേഖരിച്ചത്.
Img 20220417 Wa0090

ശേഖരിച്ച മാലിന്യങ്ങള്‍ ഗ്രൗണ്ടില്‍ നിന്നും തന്നെ തരം തിരിച്ച് ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഹരിത കര്‍മ്മ സേനയെത്തി സ്റ്റേഡിയത്തിലെ മാലിന്യം ശേഖരിക്കും. മഞ്ചേരി നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ ഖാദര്‍, റഷീദ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ക്കി.