75 ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. മത്സരത്തിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ഔദ്യാഗിക ഉദ്ഘാടന ചടങ്ങ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറത്തിന്റെ മണ്ണിലേക്ക് കൂടുതല്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. പയ്യനാട് സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു മന്ത്രി. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടന്നു വരികയാണ്. സുഭപ്രതീക്ഷയാണ് ഉള്ളത്. പയ്യനാട് സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരം കാണാന്‍ എത്തിയ ആരാധകരുടെ ബാഹുല്യം മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ നേര്‍സാക്ഷ്യമാണ്. നിലവില്‍ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിന് ഇല്ല. സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട വികസ പ്രവര്‍ത്തനം ഉടന്‍ നടപ്പാക്കും. കഫ്ബി സഹായത്തോടെയക്കും നവീകരണം. സ്റ്റേഡിത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള ഗ്യാലറി ഉടനടി ഉയര്‍ത്തും. കായിക വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുനതെന്നും മന്ത്രി പറഞ്ഞു.
യു.എ. ലത്തീഫ് എം.എല്‍.എ. ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ് ചടങ്ങിന് വിശിഷ്ടാതിഥിയായി. ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ഐ.എ.എസ്. ചടങ്ങിന് സ്വാഗതം പറഞ്ഞു. എ.ഐ.എഫ്.എഫ്. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവ് മുഖ്യാതിഥിയായി. ചടങ്ങില്‍ അബ്ദുസ്സമദ് സമദാനി എം.പി., എ.പി. അനില്‍കുമാര്‍ എം.എല്‍.എ., പി. ഉബൈദുള്ള എം.എല്‍.എ, പി. നന്ദകുമാര്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ,എന്‍.എം മെഹ്‌റലി (അഡി. ഡിസ്റ്റിക്റ്റ് മജിസ്റ്ററേറ്റ്) ശ്രീധന്യ ഐ.എ.എസ്, വി.എം.സുബൈദ (ചെയര്‍പേഴ്സ, മഞ്ചേരി നഗരസഭ), യു ഷറഫലി (ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍), ഐ.എം. വിജയന്‍ (ഇന്റര്‍നാഷണല്‍ ഫുട്‌ബോളര്‍), ആസിഫ് സഹീര്‍ ദേശീയ ഫുട്‌ബോളര്‍), വി.പി. അനില്‍ (വെസ് പ്രസിഡന്റ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍) , കെ.എം.എ. മേത്തര്‍ (കേരള ഫുട്ബോള്‍ അസോസിയേഷന്‍), എച്ച്പി. അബ്ദുല്‍ മഹ്റൂഫ് (സെക്രട്ടറി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍), എക്‌സിക്യുറ്റീവ് അംഗങ്ങളായ കെ.മനോഹരകുമാര്‍, കെ.എ നാസര്‍, പി. ഹൃഷികേഷ് കുമാര്‍, സി സുരേഷ്, പി. അഷ്റഫ്( പ്രസിഡന്റ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍), പി. അബ്ദുല്‍ റഹീം (വാര്‍ഡ് കൗണ്‍സിലര്‍), സമീന ടീച്ചര്‍ (വാര്‍ഡ് കൗണ്‍സിലര്‍), തുടങ്ങിയവര്‍ പങ്കെടുത്തു ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ ചടങ്ങിന് നന്ദി അര്‍പ്പിച്ചു.