ആദ്യം പഞ്ചാബ് വിറപ്പിച്ചു, പിന്നാലെ ജിജോയുടെ ഹെഡർ, ആദ്യ പകുതി സമനിലയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പഞ്ചാബിനെ നേരിടുന്ന കേരളം ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-1 എന്ന നിലയിൽ.

ഇന്ന് പഞ്ചാബിനെതിരെ മെല്ലെ തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി ലഭിച്ചു. ആദ്യ പത്തു മിനുട്ടിൽ തന്നെ നല്ല രണ്ട് അവസരങ്ങൾ സൃഷ്ടിച്ച പഞ്ചാബ് 12ആം മിനുട്ടിൽ മന്വീർ സിങ്ങിലൂടെ കേരളത്തെ ഞെട്ടിച്ച് കൊണ്ട് ലീഡ് നേടി. മൻവീറിന്റെ ഷോട്ട് മിഥുന്റെ ദേഹത്ത് തട്ടി എങ്കിലും അവസാനം വലയിലേക്ക് തന്നെ എത്തി. ഈ ഗോളിന് ശേഷമാണ് കേരളം ഉണർന്നത്. കേരളം തുടർച്ചയായ ആക്രമണങ്ങൾ നടത്തി. ഇതോടെ കാണികളും ഉണർന്നു.Img 20220422 Wa0065

14ആം മിനുട്ടിൽ സൽമാന്റെ ഷോട്ട് പഞ്ചാബ് ഗോൾ കീപ്പർ തടഞ്ഞ് കോർണറാക്കി. പിന്നാലെ അർജുൻ ജയരാജിന്റെ ഒരു ഷോട്ടും പഞ്ചാബ് പ്രതിരോധത്തിന് ഭീഷണിയായി. അധികം വൈകാതെ കേരളം സമനില ഗോൾ നേടി. ഒരു ഷോർട്ട് കോർണറിൽ നിന്ന് അർജുൻ ജയരാജ് നൽകിയ ക്രോസ് ഒരു നല്ല ലീപിലൂടെ ഉയർന്ന് കേരള ക്യാപ്റ്റൻ ജിജോ ജോസഫ് ഹെഡ് ചെയ്ത് വലയിൽ ഇട്ടു. സ്കോർ 1-1. ജിജോ ജോസഫിന്റെ ടൂർണമെന്റിലെ നാലാം ഗോൾ.

22ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് മൻവീറിലൂടെ പഞ്ചാബ് രണ്ടാം ഗോളും കണ്ടെത്തി‌. പക്ഷെ റഫറി ഓഫ്സൈഡ് വിളിച്ചത് കേരളത്തിന് ആശ്വാസമായി. 24ആം മിനുട്ടിൽ ജിജോയ്ക്ക് ഒരു അവസരം ലഭിച്ചു. പക്ഷെ ജിജോയുടെ ഫ്ലിക്ക് ടാർഗറ്റിലേക്ക് എത്തിയില്ല.

ആദ്യ പകുതിയുടെ മധ്യത്തിൽ വെച്ച് ഗോൾ കീപ്പർ മിഥുൻ പരിക്കേറ്റ് പുറത്ത് പോയത് കേരളത്തിന് തിരിച്ചടിയായി. പകരം ഹജ്മൽ സബ്ബായി എത്തി. 34ആം മിനുട്ടിൽ അർജുന്റെ ഒരു ഫ്രീകിക്ക് രക്ഷപ്പെടുത്താൻ ഹർപീതിന്റെ സേവ് വേണ്ടി വന്നു. അർജുൻ ജയരാജിന്റെ സെറ്റ് പീസുകൾ പഞ്ചാബിന് ഭീഷണി ആയി തുടർന്നു. ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടിയും മടങ്ങി.

രണ്ടാം പകുതിയിൽ വിജയം നേടാൻ ആകും കേരളം ശ്രമിക്കുക. ഇന്ന് സമനില എങ്കിലും വേണം കേരളത്തിന് സെമി ഉറപ്പിക്കാൻ.