സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടികെ രണ്ടാം മത്സരത്തിൽ കേരളത്തിന് അപ്രതീക്ഷിതമായ പരാജയം. ഇന്ന് കർണാടകയോടാണ് നിലവിലെ ചാമ്പ്യന്മാരായ കേരളം പരാജയപ്പെട്ടത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കർണാടകയുടെ വിജയം. ആദ്യ പകുതിയിൽ 20ആം മിനുട്ടിൽ പവാർ അണ് കർണാടകയുടെ ഗോൾ നേടിയത്. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് നല്ല ഒരു ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രിച്ച ശേഷമായിരുന്നു പവാറിന്റെ ഗോൾ.

ഈ ഗോളിന് ശേഷവും കർണാടക നല്ല കുറേ അവസരങ്ങൾ സൃഷ്ടിക്കുന്നത് കാണാൻ ആയി. എന്നാൽ മറുവശത്ത് കേരളത്തിന് എത്ര ശ്രമിച്ചിട്ടും സമനില ഗോൾ നേടാൻ ആയില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം ഗോവ പരാജയപ്പെടുത്തിയിരുന്നു. ഇനി ഫെബ്രുവരി 14ന് കേരളം മഹാരാഷ്ട്രയെ നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമെ സെമി ഫൈനൽ എത്താൻ ആവുകയുള്ളൂ.














