സമനിലയുമായി കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

Newsroom

Picsart 24 03 01 12 06 55 862

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളത്തിന് ഒരു സമനില കൂടെ. അവസാന ഗ്രൂപ്പ് മത്സരത്തിൽ സർവീസസിനോട് 1-1 എന്ന സമനിലയാണ് കേരളം വഴങ്ങിയത്. അഞ്ചു മത്സരങ്ങളിൽ രണ്ടാം സമനിലയാണ് കേരളത്തിന് ഇത്. സമനില നേടിയെങ്കിലും കഷ്ടിച്ച് കേരളം നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു.

സന്തോഷ് ട്രോഫി 24 03 01 12 07 08 018

ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് ലീഡ് എടുത്ത ശേഷമാണ് കേരളം വിജയം കൈവിട്ടത്. കേരളത്തിനായി ആദ്യപകുതിയിൽ സജേഷ് ആണ് ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാനം സനിർ മുർമുവിന്റെ ഗോളിൽ കേരളം സമനിലവഴങ്ങി. അഞ്ചു മത്സരങ്ങളിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് കേരളം വിജയിച്ചത്. ബാക്കി രണ്ടു മത്സരങ്ങളിൽ സമനിലയും ഒരു മത്സരം പരാജയപ്പെടുകയും ചെയ്തു.

5 മത്സരങ്ങളിൽ 8 പോയിന്റുമായി കേരളം ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ആണ് ഉള്ളത്. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാരാണ് ക്വാർട്ടർ ഫൈനലിലേക്ക് എത്തുക. ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും കേരളത്തിന്റെ ഇതുവരെയുള്ള പ്രകടനങ്ങൾ തൃപ്തിരുന്നതല്ല. അടുത്തഘട്ടത്തിലെങ്കിലും കളി മെച്ചപ്പെടുത്തിയില്ലെങ്കിൽ കേരളം കിരീടം എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വരും