ഇറ്റലി ജർമ്മനി നേഷൻസ് ലീഗ് പോരാട്ടം സാൻ സിറോയിൽ വെച്ച് നടക്കും

Newsroom

2025 മാർച്ച് 20 ന് ഇറ്റലിയും ജർമ്മനിയും തമ്മിലുള്ള യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിന് മിലാനിലെ സാൻ സിറോ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമെന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ (എഫ്ഐജിസി) അറിയിച്ചു. രണ്ടാം പാദം ജർമ്മനിയിൽ നടക്കും. മാർച്ച് 23നാകും രണ്ടാം പാദം.

1000745931

1923 ജനുവരി 1-ന് ആദ്യമായി ഏറ്റുമുട്ടിയ രണ്ട് യൂറോപ്യൻ പവർഹൗസുകൾ തമ്മിലുള്ള 38-ാമത് കൂടിക്കാഴ്ചയാണ് ഈ മത്സരം. ഇതിൽ നാല് ഏറ്റുമുട്ടലുകൾക്ക് സാൻ സിറോ സാക്ഷ്യം വഹിച്ചിട്ടുണ്ട്.