സാഞ്ചോയെ വിൽക്കാനുള്ള ആലോചനയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Picsart 23 06 26 13 24 25 629
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ജേഡൻ സാഞ്ചോയെ വിൽക്കാൻ സാധ്യത. മാഞ്ചസ്റ്റർ യുണൈറ്റഡിന് ട്രാൻസ്ഫർ ബഡ്ജറ്റ് കുറവായത് കൊണ്ട് തന്നെ താരങ്ങളെ വിറ്റാൽ മാത്രമെ ടെൻ ഹാഗിന് ആവശ്യമുള്ള താരങ്ങളെ ടീമിലേക്കെത്തിക്കാൻ ആവുകയുള്ളൂ. ടെൻ ഹാഗ് വിൽക്കാൻ താല്പര്യപ്പെടുന്ന താരങ്ങളിൽ സാഞ്ചോ ഉണ്ട് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വർഷം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വലിയ പ്രതീക്ഷയോടെ ആയിരുന്നു സാഞ്ചോ എത്തിയത്. എന്നാൽ സാഞ്ചോക്ക് ഇതുവരെ യുണൈറ്റഡിൽ പ്രതീക്ഷക്ക് ഒപ്പം ഉയരാൻ ആയില്ല.

സാഞ്ചോ 23 06 26 13 25 04 005

കഴിഞ്ഞ സീസണിൽ സാഞ്ചോ ചെറിയ ഇടവേള എടുത്ത് പ്രത്യേക പരിശീലനത്തിലൂടെ ലറന്നു പോയിട്ടും കാര്യമായി മെച്ചപ്പെടാൻ സാഞ്ചോക്ക് ആയില്ല. സാഞ്ചോയെ 50 മില്യൺ ലഭിച്ചാൽ വിൽക്കാൻ ആണ് യുണൈറ്റഡ് ഉദ്ദേശിക്കുന്നത്‌. സാഞ്ചോ മാത്രമല്ല പത്തോളം താരങ്ങളെ വിൽക്കാൻ യുണൈറ്റഡ് ഇപ്പോൾ ശ്രമിക്കുന്നത്.

85 മില്യൺ യൂറോക്ക് ആണ് യുണൈറ്റഡ് 2 വർഷം മുമ്പ് ഡോർട്മുണ്ടിൽ നിന്ന് സാഞ്ചോയെ ടീമിലേക്ക് എത്തിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരത്തിന് 2026വരെയുള്ള കരാർ ഉണ്ട്. 23കാരനായ സാഞ്ചോ 2017 മുതൽ ബൊറൂസിയ ഡോർട്മുണ്ടിനൊപ്പം ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു സാഞ്ചോയെ ഡോർട്മുണ്ടിന് വിറ്റത്. വാറ്റ്ഫോർഡിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് സാഞ്ചോ.