സാഞ്ചോ ചെൽസിയിലേക്ക് തന്നെ, യുവന്റസ് പിന്മാറി

Newsroom

Picsart 24 08 30 20 54 53 567
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഫോർവേഡ് ആയ ജേഡൻ സാഞ്ചോയെ വിൽക്കാനുള്ള അവസാന ശ്രമത്തിലാണ്. ഇപ്പോൾ ചെൽസി താരത്തിനായി രംഗത്ത് ഉണ്ടെന്നും ഇന്ന് തന്നെ ഈ ട്രാൻസ്ഫർ പൂർത്തിയാകും എന്നുംഡേവിഡ് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. യുവന്റസും സാഞ്ചോയ്ക്ക് ആയി രംഗത്ത് ഉണ്ടായിരുന്നു എന്നാൽ യുണൈറ്റഡ് പറയുന്ന ഡിമാൻഡുകൾ അംഗീകരിക്കാൻ ആകില്ല എന്ന് പറഞ്ഞ് യുവന്റസ് ചർച്ചയിൽ നിന്ന് പിന്മാറി.

Picsart 23 01 06 13 41 39 167

ലോണിൽ ആകും സാഞ്ചോ ചെൽസിയിലേക്ക് പോവുക. താരവും ചെൽസിയിൽ പോകാൻ തയ്യറാണ്. ടെൻ ഹാഗും സാഞ്ചോയും തമ്മിൽ ഒത്തുതീർപ്പ് ആയെങ്കിലും സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും സാഞ്ചോ യുണൈറ്റഡ് സ്ക്വാഡിൽ പോലും ഉണ്ടായിരുന്നില്ല.

മുമ്പ് 100 മില്യൺ അടുത്തു തുകയ്ക്ക് ആയിരുന്നു ഡോർട്മുണ്ടിൽ നിന്ന് യുണൈറ്റഡ് സാഞ്ചോയെ സൈൻ ചെയ്തത്. ഈ ലോൺ കരാറിൽ അവസാനം താരത്തെ വാങ്ങാനുള്ള നിബന്ധനയും മാഞ്ചസ്റ്റർ യുണൈറ്റഡ് വെക്കും.