തുടർച്ചയായ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ലിവർപൂൾ മാനേജർ ആർനെ സ്ലോട്ട് തന്നെ ബെഞ്ചിലിരുത്തിയതിൽ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ സീസണിലെ കിരീട നേട്ടം ഉൾപ്പെടെ ക്ലബ്ബിനായുള്ള തന്റെ വലിയ സംഭാവനകൾക്കിടയിലും താൻ ഈ അവസ്ഥയിൽ “വളരെ നിരാശനാണെന്ന്” സലാ പറഞ്ഞു.
താൻ എല്ലാ കളിയിലും എന്റെ അവസരത്തിനായി പോരാടി വരേണ്ടുന്നത് എന്തു കൊണ്ടാണെന്ന് എനിക്ക് മനസ്സിലാകിന്നില്ല. എന്റെ ടീമിലെ സ്ഥാനം ഞാൻ കളിച്ച് നേടിയെടുത്തതാണ്. ഈ ക്ലബിനായി ഞാൻ എല്ലാം നൽകി. സലാ പറയുന്നു.
എന്നെ ബസ്സിനു കീഴേക്ക് എറിയുകയാണ്. എല്ലാ പ്രശ്നത്തിനും കാരണക്കാരൻ താൻ ആണെന്ന് വരുത്തി തീർക്കാനിതിലൂടെ ആകും. സലാ പറയുന്നു. ഇത് അംഗീകരിക്കാൻ ആകില്ല. എന്തുകൊണ്ടാണ് തനിക്ക് ഇത് സംഭവിക്കുന്നത് എന്ന് അറിയില്ല. സലാ പറഞ്ഞു.
സ്ലോട്ടമായുള്ള ബന്ധം വഷളായതായി സൂചന നൽകിയ സലാ, “എന്നെ ക്ലബ്ബിൽ ആവശ്യമില്ലാത്ത ഒരാൾ ഇവിടെയുണ്ട്” എന്നും പറയുന്നു. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഡ്യൂട്ടി വരാനിരിക്കെ തന്റെ ഭാവിയെക്കുറിച്ച് ഇപ്പോഴും ഉറപ്പില്ലെന്നും താരം കൂട്ടിച്ചേർത്തു. കോച്ചുമായി എനിക്ക് നല്ല ബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ബന്ധവുമില്ല. സലാ പറഞ്ഞു.