ചൊവ്വാഴ്ച സാൻ സിറോയിൽ നടക്കുന്ന ഇന്റർ മിലാനെതിരായ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള ടീമിൽ മുഹമ്മദ് സലാ ഉണ്ടാകാൻ സാധ്യത ഇല്ല. ലീഡ്‌സ് യുണൈറ്റഡുമായി 3-3ന് സമനിലയിൽ പിരിഞ്ഞതിന് ശേഷം ഈജിപ്ഷ്യൻ താരം നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ക്ലബ്ബിൽ ആഭ്യന്തര ചർച്ചകൾ നടക്കുകയാണ്. ക്ലബ്ബ് വാഗ്ദാനങ്ങൾ ലംഘിച്ചെന്നും മാനേജർ ആർനെ സ്ലോട്ടുമൊത്ത് ഒരു ബന്ധവുമില്ലെന്നും സലാഹ് ആരോപിച്ചിരുന്നു. ഇന്ന് അന്തിമ തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്, ആർനെ സ്ലോട്ട് ഇന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും.
തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ബെഞ്ചിലിരുത്തിയതിന് പിന്നാലെ ആയിരുന്നു സലാ പ്രതികരിച്ചത്. ടീമിന്റെ മോശം പ്രകടനങ്ങൾക്കിടയിലും ലിവർപൂൾ നേതൃത്വം സ്ലോട്ടിനെ പിന്തുണയ്ക്കുകയാണ്. 33-കാരനായ താരത്തെ ഇറ്റലിയിലേക്കുള്ള യാത്രയിൽ നിന്നും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനായി പോകുന്നതിന് മുമ്പുള്ള ബ്രൈറ്റൺ മത്സരത്തിൽ നിന്നും ഒഴിവാക്കിയേക്കാം.