ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ കിരീടത്തിലേക്ക് അടുക്കുന്നു. അവർ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വന്ന് എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയിച്ചു. പെപ് ഗ്വാർഡിയോളയുടെ ടീമിനു മേൽ സമ്പൂർണ്ണ ആധിപത്യം നേടാൻ ലിവർപൂളിനായി.

14ആം മിനുറ്റിൽ ഒരു കോർണറിൽ നിന്ന് മി സലാ ലിവർപൂളിന് ലീഡ് നൽകി. മനോഹരമായി വർക്ക് ചെയ്ത കോർണർ നീക്കം സിറ്റി ഡിഫൻസിനെ അമ്പരിപ്പിച്ചു.
37ആം മിനുറ്റിൽ സബോസ്ലായിയുടെ ഗോൾ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി. സലാ ആയിരുന്നു അസിസ്റ്റ് നൽകിയത്. ഈ വിജയത്തോടെ ലിവർപൂൾ 27 മത്സരങ്ങളിൽ നിന്ന് 64 പോയിന്റിൽ എത്തി. 11 മത്സരങ്ങൾ മാത്രം ബാക്കിയിരിക്കെ അവർ ആഴ്സണലിനേക്കാൾ 11 പോയിന്റ് മുന്നിൽ നിൽക്കുകയാണ്.