ബുകയോ സാക തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന 26 കുടുംബങ്ങൾക്ക് വീട് വച്ചു നൽകും

Wasim Akram

Picsart 23 06 20 23 24 31 409
Download the Fanport app now!
Appstore Badge
Google Play Badge 1

കളത്തിൽ മാത്രമല്ല കളത്തിനു പുറത്തും താൻ ഹീറോ ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു ആഴ്‌സണലിന്റെ ഇംഗ്ലണ്ട് താരം ബുകയോ സാക. തുർക്കിയിൽ ഭൂകമ്പത്തിൽ വീട് തകർന്ന 26 കുടുംബങ്ങൾക്ക് ആരാധകരുടെ കൂട്ടമായ ബിഗ് ഷൂവും ആയി സഹകരിച്ചു സാക വീടുകൾ വച്ച് നൽകും.

ബുകയോ സാക

കഴിഞ്ഞ വർഷം നൈജീരിയയിൽ 120 കുട്ടികളുടെ ബ്രെയിൻ ടൂമർ ശസ്ത്രക്രിയയും ഇവരും ആയി സഹകരിച്ചു സാക ചെയ്തിരുന്നു. ഒരു വീട് ഉണ്ടായിരുന്നവർ ഭാഗ്യവാന്മാർ ആണെന്ന് പറഞ്ഞ സാക അവരുടെ അല്ലാത്തത് ആയ കാരണങ്ങൾ കൊണ്ട് വീട് നഷ്ടപ്പെട്ടവരെ സഹായിക്കാൻ ആയത് തനിക്ക് ഒരുപാട് സംതൃപ്തി നൽകിയെന്നും കൂട്ടിച്ചേർത്തു.