ഗുജ്റാത്തിലെ ഏറ്റവും മികച്ച പ്രൊഫഷണൽ ക്ലബയാ അഹമ്മദാബാദ് റാക്വറ്റ് അക്കാദമിയി എഫ് സിയിൽ കയ്യടി നേടി വളരുകയാണ് മലയാളി ആയ സാഗർ അലി. എറണാകുളം കോതമംഗലം സ്വദേശിയായ മുഹമ്മദ് സാഗർ അലി ഈ സീസൺ തുടക്കത്തിലാണ് ARA എഫ് സിയിൽ എത്തുന്നത്. സെന്റർ ബാക്കായ സാഗർ അലി ഈ കഴിഞ്ഞ സെക്കൻഡ് ഡിവിഷനിൽ അര എഫ് സിയുടെ മികച്ച താരമായി തന്നെ മാറി.
ഫൈനൽ റൗണ്ടിന് യോഗ്യത നേടാൻ ആയില്ല എങ്കിലും അര എഫ് സിയിലൂടെ ഗുജ്റാത്ത് ഇന്ത്യൻ ഫുട്ബോൾ മാപ്പിലേക്ക് വരുമെന്ന സൂചനകൾ നൽകാൻ ഈ സെക്കൻഡ് ഡിവിഷൻ പ്രകടങ്ങൾ കൊണ്ട് ആയിരുന്നു. ഒരു പോയന്റ് വ്യത്യാസത്തിൽ ആണ് അരയ്ക്ക് സെക്കൻഡ് ഡിവിഷന്റെ ഫൈനൽ റൗണ്ട് നഷ്ടമായത്.
കൊൽക്കത്ത ക്ലബായ പതചക്രയിൽ നിന്നാണ് സാഗർ അര എഫ് സിയിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിൽ മധ്യഭാരതിനായും സാഗർ കളിച്ചിരുന്നു. 25കാരനായ സാഗർ മുമ്പ് ഡെൽഹി യുണൈറ്റഡിനായും എയർ ഇന്ത്യയ്ക്കായും കളിച്ചിട്ടുണ്ട്. സെന്റർ ബാക്കായി മാത്രമായല്ല ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിലും സാഗർ തിളങ്ങിയിട്ടുണ്ട്. സായി കൊല്ലത്തിനു വേണ്ടി കളിച്ചായിരുന്നു സാഗർ ആദ്യം ശ്രദ്ധ നേടിയത്. പിന്നീട് കൊച്ചിൻ ക്ലബായ ഈഗിൾസിനായി സെക്കൻഡ് ഡിവിഷനും കളിച്ചിരുന്നു.
2013-14 സീസണിൽ ഏജീസിലും, 2014-15 സീസണിൽ എയർ ഇന്ത്യയിലുമായിരുന്നു സാഗർ. ഡെൽഹി യുണൈറ്റഡിനായി സെക്കൻഡ് ഡിവിഷൻ കളിച്ച സീസണിൽ ഡെൽഹി യുണൈറ്റഡ് ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. വരും സീസണിൽ ഐലീഗ് ക്ലബിലോ ഐ എസ് എൽ ക്ലബുകളിലോ എത്താൻ സാഗറിന് കഴിയുമെന്നാണ് കേരള ഫുട്ബോൾ പ്രേമികൾ വിലയിരുത്തുന്നത്..