U16 സാഫ് കപ്പ് ഇന്ത്യൻ യുവനിര സ്വന്തമാക്കി, പരിശീലകനായി ഇഷ്ഫാഖ് അഹമ്മദിന് ആദ്യ കിരീടം

Newsroom

അണ്ടർ 16 സാഫ് കപ്പ് ഇന്ത്യൻ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ആണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ഇന്ത്യൻ യുവനിരയുടെ വിജയം. എട്ടാം മിനുട്ടിൽ ഭരത് ലെയ്റെഞ്ചത്തിന്റെ ഗോളാണ് ഇന്ത്യക്ക് ലീഡ് നൽകിയത്.

ഇന്ത്യ 23 09 10 19 43 34 075

രണ്ടാം പകുതിയിൽ 73ആം മിനുട്ടിൽ ലിവിസിന്റെ ഗോളിൽ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. ഈ ഗോൾ ഇന്ത്യയുടെ വിജയവും ഉറപ്പാക്കി. മുൻ കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ഇന്ത്യൻ അണ്ടർ 16 പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂർണമെന്റായിരുന്നു ഇത്‌. ഇന്ത്യ ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാതെ ആണ് കിരീടത്തിൽ എത്തിയത്. 12 ഗോളുകൾ ഇന്ത്യ കിരീടത്തിലേക്കുള്ള വഴിയിൽ അടിച്ചു.